12:36pm 12 November 2026
NEWS
ഖത്തറിലെ ഹമദ് തുറമുഖത്തിന് പുതിയ മുന്നേറ്റം
28/12/2025  12:56 PM IST
nila
ഖത്തറിലെ ഹമദ് തുറമുഖത്തിന് പുതിയ മുന്നേറ്റം

ദോഹ: ഈ വർഷം അവസാനത്തോടെ ക്യൂടെർമിനൽസ് (QTerminals) ഹമദ് തുറമുഖത്തിൽ കൈവരിച്ച ശ്രദ്ധേയ നേട്ടങ്ങൾ ഖത്തറിനെ പ്രാദേശികവും ആഗോളവുമായ വ്യാപാര ശൃംഖലകളിലെ പ്രധാന കേന്ദ്രമായിശക്തിപ്പെടുത്തി. അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള നിക്ഷേപം, ഉപകരണങ്ങളുടെ ആധുനികവത്കരണം, ഡിജിറ്റൽ സംവിധാനങ്ങളുടെ വ്യാപനം എന്നിവയിലൂടെ ചരക്കുകടത്തലിലും ഇറക്കുമതിയിലും സമയംലാഭിക്കാനും  സേവനക്ഷമത വർധിപ്പിക്കാനും കഴിഞ്ഞത് ആഗോള തലത്തിൽ ശ്രദ്ധേയമായ നേട്ടമായി. ഒരേ കപ്പലിൽ നിന്നുള്ള ഏറ്റവും വലിയ കണ്ടെയ്‌നർ കൈകാര്യംചെയ്തതും (17,984 TEU), റെക്കോർഡ് ബൾക്ക് കാർഗോ കൈമാറ്റവും, അമേരിക്കയുമായി നേരിട്ടുള്ള കടൽമാർഗ സേവനങ്ങൾക്ക് തുടക്കം കുറിച്ചതും ഈ വർഷത്തെ വർഷത്തിലെ പ്രധാന നേട്ടങ്ങളായി. പുതിയ സേവനങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങളുടെ മെച്ചപ്പെടുത്തൽ, പരിസ്ഥിതി–സുസ്ഥിരതയ്ക്കുള്ള ശക്തമായ പ്രതിബദ്ധത എന്നിവയോടെ ഖത്തർ നാഷണൽ വിഷൻ 2030 ലക്ഷ്യങ്ങളിലേക്ക് ഹമദ് തുറമുഖം ഉറച്ച മുന്നേറ്റം തുടരുന്നതായും ക്യൂടെർമിനൽസ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img